ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

Feb 6, 2012

ഗ്രാമയാത്ര പഞ്ചായത്തുകള്‍ക്ക് തുക വിനിയോഗിക്കാന്‍ അനുമതി


സംസ്ഥാന ഗവണ്‍മെന്റിന്റെ ഗ്രാമയാത്ര പരിപാടി നടത്തിപ്പിന്റെ ചെലവിനായി തുക വിനിയോഗിക്കാന്‍ പഞ്ചായത്തുകള്‍ക്ക് യഥേഷ്ടാനുമതി നല്‍കിയതായി പഞ്ചായത്ത് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ അറിയിച്ചു. കേരളത്തിലെ 134 പഞ്ചായത്തുകളിലൂടെ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമയാത്രയ്ക്കും ഗ്രാമസഭ ചേരലിനുമായാണ് ഈ തുക ചെലവാക്കുക. ഗ്രാമയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 26 ന് മുഖ്യമന്ത്രി അന്നമനട ഗ്രാമപഞ്ചായത്തില്‍ നിര്‍വഹിച്ചു. ഗ്രാമസഭകള്‍ ചേരുന്ന പഞ്ചായത്തുകള്‍ 25,000 രൂപയും പ്രസ്തുത പഞ്ചായത്ത് ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലത്തിലെ ഇതര പഞ്ചായത്തുകള്‍ 10,000 രൂപ വീതവും അവയുടെ തനത് ഫണ്ടില്‍നിന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന് വിധേയമായി സ്വാഗതസംഘത്തിന് നല്‍കാവുന്നതാണ്
view order സ.ഉ(ആര്‍.ടി) 306/2012/ത.സ്വ.ഭ.വ.30/01/2012


No comments:

Post a Comment

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.