Jul 9, 2012

12th plan Mathrubhumi's news report about VEOs

Mathrubhumi news published an article related 12th five year plan implementation.
read the article from mathrubhumi.



നിര്‍വഹണ ഉദ്യോഗസ്ഥരില്ല; തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി നടത്തിപ്പ് പാളുന്നു





കെ.വി. രാജേഷ്‌


കൊച്ചി: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തില്‍ തന്നെ കേരളത്തില്‍ പദ്ധതി നടത്തിപ്പ് പാളുന്നു. പഞ്ചായത്ത് തലത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ പ്രധാന ചുമതല വഹിക്കുന്ന വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ ഇല്ലാത്തതാണ് തിരിച്ചടിയാവുന്നത്.

നിലവിലുള്ള 2057 വി.ഇ.ഒ. തസ്തികകളില്‍ 1400 പേര്‍ മാത്രമാണ് സര്‍വീസിലുള്ളത്. മൂന്നു പഞ്ചായത്തുകളുടെ വരെ ചുമതല ഒരു വി.ഇ.ഒ. വഹിക്കുന്നുണ്ട്. ഒരു പഞ്ചായത്തില്‍ തന്നെ ചുരുങ്ങിയത് രണ്ടു പേരെങ്കിലും വേണ്ടിടത്താണിത്.

ഒഴിവുകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പി.എസ്.സി പട്ടികയുടെ കാലാവധി മിക്ക ജില്ലകളിലും മൂന്നു വര്‍ഷം പൂര്‍ത്തിയായി. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും നിയമന ശുപാര്‍ശ നല്‍കിയെങ്കിലും ഒഴിവുകള്‍ അവശേഷിക്കുകയാണ്. മൂന്നു വര്‍ഷത്തിനിടെ 3554 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെങ്കിലും 400 പേരാണ് നിയമിക്കപ്പെട്ടത്. ഉദ്യോഗാര്‍ഥികള്‍ ഈ തസ്തികയിലേക്ക് എത്തുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. വീണ്ടും അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി നിയമനം നടക്കുമ്പോഴേക്കും രണ്ടര വര്‍ഷമെങ്കിലുമെടുക്കും. ആറു മാസത്തെ പരിശീലനവും പൂര്‍ത്തിയാക്കി ഇവര്‍ സര്‍വീസിലെത്തുമ്പോള്‍ പന്ത്രണ്ടാം പദ്ധതി അവസാന ഘട്ടത്തിലാവും.

ഗ്രാമപഞ്ചായത്ത് തലത്തില്‍ 60 ശതമാനത്തിലധികം പദ്ധതി തുക ചെലവഴിക്കുന്നത് വി.ഇ.ഒ.മാരാണ്. പട്ടികജാതി- പട്ടികവര്‍ഗ വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, വനിതാ വികസനം, ചെറുകിട വ്യവസായ പദ്ധതി നടത്തിപ്പ്, കുടുംബശ്രീയുടെ നടത്തിപ്പു ചുമതല, കേന്ദ്രാവിഷ്‌കൃത പദ്ധതി നിര്‍വഹണം എന്നിങ്ങനെ വലിയ ഉത്തരവാദിത്തങ്ങളാണ് ഇവര്‍ക്കുള്ളത്. ചില പഞ്ചായത്തുകളില്‍ വര്‍ഷം മൂന്നു കോടിയോളം രൂപയുടെ പദ്ധതികള്‍ ഇവര്‍ നടപ്പാക്കുന്നുണ്ട്.

ഒമ്പതാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരം എല്‍ഡി ക്ലര്‍ക്കിനും വി.ഇ.ഒയ്ക്കും തുല്യ ശമ്പളമാണ്. എട്ടാം ശമ്പളക്കമീഷനില്‍ വി.ഇ.ഒ.മാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കിയിരുന്നു. ഈ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പരിഷ്‌കരണത്തിലെ അപാകം പരിഹരിക്കാന്‍ നിയോഗിച്ച അനോമലി കമ്മിറ്റി തീരുമാനം കൈക്കൊണ്ടിട്ടില്ല. കൂടാതെ ഗ്രാമവികസന വകുപ്പില്‍ ഇതുവരെ വേണ്ടത്ര പ്രമോഷനുകള്‍ നടന്നിട്ടില്ല. പ്രമോഷന്‍ നടപ്പാക്കുകയും പുതിയ എല്‍ഡി ക്ലര്‍ക്ക് നിയമനം തുടങ്ങുകയും ചെയ്താല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. ഗ്രാമപഞ്ചായത്തിലെ മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കെല്ലാം ബിരുദമാണ് അടിസ്ഥാന യോഗ്യത. എന്നാല്‍ ഇത്രയധികം തുക ചെലവഴിക്കുന്ന വി.ഇ.ഒയ്ക്ക് പത്താംക്ലാസ് ആണ് യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. എല്‍ഡിസി, പോലീസ് പോലുള്ള തസ്തികകളുടെ അടിസ്ഥാന യോഗ്യത ഉയര്‍ത്തിയപ്പോള്‍ വി.ഇ.ഒ തസ്തികയുടെ യോഗ്യത ബിരുദമാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതും നടപ്പായില്ല. പരിശീലനം സര്‍വീസിനൊപ്പം ആക്കണമെന്ന ആവശ്യവും നടപ്പാക്കിയിട്ടില്ല.

3 comments:

  1. As I have told earlier, the report is very relevant in the worsened situation of the VEOs........we have to stand together under a banner irrespective of the all the political biases to address the above mentioned issues more effectively...

    ReplyDelete
  2. ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍

    ReplyDelete