Feb 11, 2014

ഏറ്റെടുത്ത പരിപാടികൾ മുഴുവൻ കുളമാകുന്നു

ഗ്രാമവികസന വകുപ്പ് ഏറ്റെടുത്ത സ്കീമുകൾ മുഴുവൻ നാശ മാകുന്നത്തിനു ഉത്തമ ഉദാഹരണമാവുകയാണ് ജാതി സെൻസസ് . വർഷങ്ങൾ എടുത്തു പ്രസിദ്ധീകരിച്ച ലിസ്റ്റിൽ വ്യാപകമായി പരാതിയുയർന്നിട്ടുണ്ട് . സർവേ  നടത്തിയവരെ  പഴി പറയാമെങ്കിലും വകുപ്പിന് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല . ജാതിയും മതവും ശേഖരിച്ചിരുന്നു എങ്കിലും പ്രസിദ്ധീകരിച്ചിരുന്നില്ല . എന്നാൽ ഇത് പ്രസിദ്ധീകരിക്കാൻ പോലും കഴിയാത്ത് രീതിയിൽ ആണ്‌ ശേഖരിച്ചതെന്നും ആക്ഷേപമുണ്ട് .

 ജാതിയും മതവും സർവേ നടത്തിയവർ തന്നെ ടൈപ്പ് ചെയ്യുന്ന രീതിയാണ്‌ സ്വീകരിച്ചത് .ഉദാഹരണത്തിന് ലത്തിൻ കത്തോലിക്ക എന്ന വിഭാഗത്തെ സർവേ നടത്തിയവർ പല രീതിയിലായി എൻട്രി നടത്തി . LC ,lathin catholika ,latin catholic ,latin katholic . നേരത്തെ ഇൻസ്റ്റോൾ ചെയ്തിരുന്ന വിവിധ ജാതി കളുടെ ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കുന്നതിന് പകരം ഓരോരുത്തരും data എൻട്രി നടത്തിയപ്പോൾ ഇത്തരത്തിൽ വിവരങ്ങൾ ആയി .ഇതെല്ലാം സോർട്ട് ചെയ്ത് ഓരോ  വിഭാഗം ജാതിയും എത്രയെന്നു കൃത്യമായി കണ്ടുപിടിക്കുക പ്രയാസമാണ് .
മറ്റൊന്ന് പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഒരാളെ കണ്ടുപിടിക്കാൻ വീട്ടുപേര് നല്കിയിട്ടില്ല . വീട്ടുപേരോ കൃത്യമായ വീട്ടുനംബരൊ ഇല്ലാതെ ലിസ്റ്റ് മുഴുവൻ തിരയേണ്ട അവസ്ഥയാണിപ്പോൾ .ഒരു വാർഡിലെ ആളുകളുടെ ലിസ്റ്റ് ഒരുമിച്ചു ലഭിക്കാത്തതും പ്രശ്നങ്ങൾ വരുത്തി വെക്കുന്നു. വീടിനെപ്പറ്റിയും മറ്റുമുള്ള വിവരങ്ങളും ഇത്തരത്തിൽ വളരെ അവെക്തം ആണ്

No comments:

Post a Comment