ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

Aug 8, 2012

Residential Certficate will get easily

ഉടമസ്ഥാവകാശം ഇല്ലാതെയും, താമസിക്കുന്ന കെട്ടിടം 
അധികൃതമാണോ, അനധികൃതമാണോ എന്ന് പരിശോധിക്കാതെയും 100 ച.മീറ്റര്‍ 
വരെയുള്ളവീടുകളില്‍ താമസിക്കുന്നവര്‍ക്ക് കൂടി താല്‍ക്കാലിക റസിഡന്‍ഷ്യല്‍
സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പറേഷന്‍
അധികൃതര്‍ക്ക് അധികാരം നല്‍കി.
റേഷന്‍ കാര്‍ഡ്, വൈദ്യുതി കണക്ഷന്‍, കുടിവെള്ള കണക്ഷന്‍,
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍
ലഭിക്കാത്തതിനാല്‍ ഉടമസ്ഥാവകാശം ഇല്ലാത്ത ഭൂമിയില്‍
വീടുകള്‍കെട്ടി താമസിക്കുന്നവരും പല ദുരിതങ്ങളും
അനുഭവിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഇപ്രകാരം നല്‍കുന്ന താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകളുടെ
അടിസ്ഥാനത്തില്‍ സ്ഥലത്തിന്റെ
കൈവശാവകാശത്തിന്‍മേലോ ഉടമസ്ഥാവകാശത്തിന്‍മേലോ
യാതൊരുവിധ അവകാശങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കുന്നതല്ല
. അത്തരം കാര്യങ്ങള്‍ നിലവിലുള്ള ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും
അനുസൃതമായി മാത്രമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു

സ.ഉ(എം.എസ്) 211/2012/തസ്വഭവ

1 comment:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.