Feb 7, 2012

Kerala University -Assistant Grade മുമ്പ് സര്‍വീസിലുണ്ടായിരുന്നവര്‍ക്ക് അതത് സ്ഥാപനങ്ങളില്‍ പുനര്‍നിയമനം നല്‍കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനo ലഭ്ച്ചവരില്‍ മുമ്പ് സര്‍ക്കാര്‍ സര്‍വീസിലുണ്ടായിരുന്നവര്‍ക്ക് അതത് സ്ഥാപനങ്ങളില്‍ പുനര്‍നിയമനം നല്‍കാന്‍ ശുപാര്‍ശ. സീനിയോറിറ്റി നഷ്ടപ്പെടാതെ തന്നെ ഇവര്‍ക്ക് പുനര്‍നിയമനം നല്‍കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.. ഇതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണ്ടിവരും. ഈ നിര്‍ദേശം നടപ്പായാല്‍ 32 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പുനര്‍നിയമനം ലഭിക്കും.

ശമ്പള പരിഷ്‌കാരം അവകാശമല്ല: കോടതി

കൊച്ചി: ശമ്പള പരിഷ്‌കരണത്തിന്‌ ജീവനക്കാര്‍ക്ക്‌ നിയമപരമായ അവകാശമില്ലെന്ന്‌ ഹൈക്കോടതി. ശമ്പള പരിഷ്‌കരണ കമ്മിഷന്റെ റിപ്പോര്‍ട്ടും ശിപാര്‍ശകളും നടപ്പാക്കുക എന്നത്‌ സര്‍ക്കാരിന്റെ നയപരമായ കാര്യം മാത്രമാണെന്നും അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെടാന്‍ ജീവനക്കാര്‍ക്ക്‌ നിയമപരമായ അവകാശമില്ലെന്നും ജസ്‌റ്റിസ്‌ ടി.ആര്‍. രാമചന്ദ്രന്‍നായര്‍ വ്യക്‌തമാക്കി.

Feb 6, 2012

ഗ്രാമയാത്ര പഞ്ചായത്തുകള്‍ക്ക് തുക വിനിയോഗിക്കാന്‍ അനുമതി


സംസ്ഥാന ഗവണ്‍മെന്റിന്റെ ഗ്രാമയാത്ര പരിപാടി നടത്തിപ്പിന്റെ ചെലവിനായി തുക വിനിയോഗിക്കാന്‍ പഞ്ചായത്തുകള്‍ക്ക് യഥേഷ്ടാനുമതി നല്‍കിയതായി പഞ്ചായത്ത് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ അറിയിച്ചു. കേരളത്തിലെ 134 പഞ്ചായത്തുകളിലൂടെ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമയാത്രയ്ക്കും ഗ്രാമസഭ ചേരലിനുമായാണ് ഈ തുക ചെലവാക്കുക. ഗ്രാമയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 26 ന് മുഖ്യമന്ത്രി അന്നമനട ഗ്രാമപഞ്ചായത്തില്‍ നിര്‍വഹിച്ചു. ഗ്രാമസഭകള്‍ ചേരുന്ന പഞ്ചായത്തുകള്‍ 25,000 രൂപയും പ്രസ്തുത പഞ്ചായത്ത് ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലത്തിലെ ഇതര പഞ്ചായത്തുകള്‍ 10,000 രൂപ വീതവും അവയുടെ തനത് ഫണ്ടില്‍നിന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന് വിധേയമായി സ്വാഗതസംഘത്തിന് നല്‍കാവുന്നതാണ്
view order സ.ഉ(ആര്‍.ടി) 306/2012/ത.സ്വ.ഭ.വ.30/01/2012


KPSC going to High Court for Nativity Mark

Kerala PSC today decided to go gigh court against the court order which cancelled the nativity marks to native district candidates in the exams like LGS, villageman etc.Due to the court order the recent LGS lists are in uncertainty
Earlier The Kerala High Court cancelled the  rule which gives a weightage of  five marks to candidates who write Public Service Commission’s  recruitment tests in their native districts.Justice Antony Dominic passed the order while considering 100 odd petitions challenging the constitutional validity of Rule 5 (A) of Kerala State and Subordinate Service Rules.The rule says candidates who write examinations in districts where they belong to will get a 5-mark weightage in selection.

PWD manual revised and order issued

Kerala PWD approved revised manual and order issuedVIEW NEW PWD MANUAL

Feb 4, 2012

SGSY - 10.27 crore allotted for Kerala

NewDelhi. Second installment of SGSY allotted for 8 districts in Kerala.Ernakulam-1.18 crore,Idukki-42.54 lakh,Kasaragod-61.73 lakh,Kollam-2.17 crore,Kottayam-56.75 lakh,Malappuram-1.55 crore,Palakkad- 2.53 and Thiruvananthapuram-1.24 crore.

Feb 3, 2012

supplyco employees going to strike against deputation

കൊച്ചി: സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ ജീവനക്കാര്‍ 13ന് പണിമുടക്കും. സപ്ലൈകോ മേഖലയിലെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക, സര്‍വീസ് പെന്‍ഷന്‍ അനുവദിക്കുക, പ്രമോഷന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. കോര്‍പറേഷനില്‍ 1400 സ്ഥിരം ജീവനക്കാരും ഇതിന്റെ അഞ്ചു മടങ്ങ് താല്‍ക്കാലിക ജീവനക്കാരും ഉണ്ട്. ഈ മേഖലയില്‍ സര്‍ക്കാര്‍ 1295 പേരെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചു. ഇതിന്റെ ഫലമായി പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ല. വര്‍ഷങ്ങളായി ഈ മേഖലയില്‍ പണിയെടുക്കുന്ന താല്‍ക്കാലിക ജീവനക്കാരുടെ സേവനവ്യവസ്ഥ പുതുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിരമിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ടി എം ജേക്കബ് കോര്‍പറേഷനിലെ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷനെ നിയോഗിച്ചു. കമീഷന്‍ റിപ്പോര്‍ട്ട് സപ്ലൈകോ ചെയര്‍മാനു നല്‍കിയിട്ടും ഇതിന്റെ പകര്‍പ്പ് ട്രേഡ്യൂണിയനുകള്‍ക്കു നല്‍കാനോ ഇതിനെക്കുറിച്ച് ചര്‍ച്ച നടത്താനോ തയ്യാറായിട്ടില്ല.

'Include Janashree in kudumbashree'

കോഴിക്കോട്:സംസ്ഥാനത്ത് മൈക്രോഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സംരംഭങ്ങളെയും കുടുംബശ്രീയുമായി ബന്ധിപ്പിച്ചുകൊണ്ട് ജനകീയ പ്രസ്ഥാനമാക്കി മാറ്റണമെന്ന് കെ.പി.സി.സി.പ്രസിഡന്റ്‌രമേശ്‌ചെന്നിത്തല അഭിപ്രായപ്പെട്ടു. ജനശ്രീ സുസ്ഥിരവികസനമിഷന്‍ ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫാണ് കുടുംബശ്രീ ആവിഷ്‌കരിച്ചത്. അതുകൊണ്ടുതന്നെ ആ സംവിധാനത്തെ ദുര്‍ബലമാക്കുന്നതൊന്നും ഈ സര്‍ക്കാര്‍ ചെയ്യില്ല. മറിച്ച്, അതിനെ ശക്തിപ്പെടുത്താനാണ് ശ്രമം. ജനശ്രീ ഉള്‍പ്പെടെ ഒട്ടേറെ സംഘടനകള്‍ സൂക്ഷ്മസാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് നിയമാനുസൃതവും വ്യവസ്ഥാപിതവുമായ സംവിധാനമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അതിന്റെ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കണം. നിയമനിര്‍മാണം ആവശ്യമാണെങ്കില്‍ അതും നടത്തണം-ചെന്നിത്തല നിര്‍ദേശിച്ചു.

ആയിരം പട്ടികജാതി കോളനികളില്‍ 'വിജ്ഞാനവാടി'കള്‍

കണ്ണൂര്‍:സംസ്ഥാനത്തെ ആയിരം പട്ടികജാതി കോളനികളില്‍ 'വിജ്ഞാനവാടി'കള്‍ വരുന്നു. പുസ്തകശാലയും ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടറും അടങ്ങിയതാവും ഒരോ 'വിജ്ഞാനവാടി'യും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യവും വിജ്ഞാനസമ്പാദനത്തിന് പുസ്തകങ്ങളും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിക്കായി 65 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.