കൊച്ചി: സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ ജീവനക്കാര്‍ 13ന് പണിമുടക്കും. സപ്ലൈകോ മേഖലയിലെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക, സര്‍വീസ് പെന്‍ഷന്‍ അനുവദിക്കുക, പ്രമോഷന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. കോര്‍പറേഷനില്‍ 1400 സ്ഥിരം ജീവനക്കാരും ഇതിന്റെ അഞ്ചു മടങ്ങ് താല്‍ക്കാലിക ജീവനക്കാരും ഉണ്ട്. ഈ മേഖലയില്‍ സര്‍ക്കാര്‍ 1295 പേരെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചു. ഇതിന്റെ ഫലമായി പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ല. വര്‍ഷങ്ങളായി ഈ മേഖലയില്‍ പണിയെടുക്കുന്ന താല്‍ക്കാലിക ജീവനക്കാരുടെ സേവനവ്യവസ്ഥ പുതുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിരമിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ടി എം ജേക്കബ് കോര്‍പറേഷനിലെ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷനെ നിയോഗിച്ചു. കമീഷന്‍ റിപ്പോര്‍ട്ട് സപ്ലൈകോ ചെയര്‍മാനു നല്‍കിയിട്ടും ഇതിന്റെ പകര്‍പ്പ് ട്രേഡ്യൂണിയനുകള്‍ക്കു നല്‍കാനോ ഇതിനെക്കുറിച്ച് ചര്‍ച്ച നടത്താനോ തയ്യാറായിട്ടില്ല.
No comments:
Post a Comment