റോഡരുകിലുള്ള മുള്‍ച്ചെടികളും ഔഷധസസ്യങ്ങളും വേരോടെ പിഴുതു മാറ്റുന്നതും തീയിട്ടുനശിപ്പിക്കുന്നതും മണ്ണൊലിപ്പിന് വഴിതെളിക്കുന്ന പശ്ചാത്തലത്തില്‍ അത്തരം പ്രവൃത്തികള്‍ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഭൂവികസനം നടപ്പിലാക്കുമ്പോള്‍ ചെടികളും സസ്യങ്ങളും നശിപ്പിക്കുകയും തീയിടുകയും ചെയ്യുന്നതായും ഇത് മണ്ണൊലിപ്പ് തടയുന്നതിനും ജൈവവൈവിധ്യ ഔഷധ സസ്യങ്ങളുടെ നിലനില്‍പ്പിനും ദോഷകരമായി ബാധിക്കുമെന്നും പ്രതിപാദിക്കുന്ന സുഗതകുമാരിയുടെ ലേഖനത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ പരാതിയായി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
No comments:
Post a Comment