പഞ്ചായത്തിന് സാമ്പത്തിക നഷ്ടം വരുത്തിയതിന് പാലക്കാട് ജില്ലയിലെ ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവത്സനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യനാക്കി. ശ്രീവത്സന്‍ വിജയിച്ച കിള്ളിക്കുറിശ്ശിമംഗലം വാര്‍ഡിലെ വോട്ടറായ രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പറളിയിലെ ഒരു എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകനായിരിക്കെയാണ് ശ്രീവത്സന്‍ പഞ്ചായത്തംഗവും പ്രസിഡന്റുമായത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, പഞ്ചായത്ത് പ്രസിഡന്റായി ജോലി നോക്കുന്ന എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ ലീവില്‍ പ്രവേശിക്കണം. ഇക്കാലയളവില്‍ ലീവ് സാലറിയ്ക്ക് പുറമെ പഞ്ചായത്തില്‍ നിന്നുള്ള ആനുകൂല്യങ്ങളും കൈപ്പറ്റാം. ശ്രീവത്സന്‍ ചുമതലയേറ്റശേഷം ലീവില്‍ പ്രവേശിക്കാതെ, സ്‌കൂളില്‍ നിന്ന് ശമ്പളം വാങ്ങുന്ന കാലയളവില്‍തന്നെ പഞ്ചായത്ത് യോഗങ്ങളില്‍ സംബന്ധിച്ചതിന് സിറ്റിംഗ് ഫീസും, യാത്രാപ്പടിയും കൈപ്പറ്റി. ഇതുമൂലം പഞ്ചായത്തിന് സാമ്പത്തിക നഷ്ടമുണ്ടായി എന്ന് വ്യക്തമായതിനാല്‍ പഞ്ചായത്ത്‌രാജ് നിയമത്തിലെ 35(ഒ) വ്യവസ്ഥ പ്രകാരം കമ്മീഷന്‍ ശ്രീവത്സനെ അയോഗ്യനാക്കുകയായിരുന്നു.
No comments:
Post a Comment