Nov 14, 2011
SI main exam .candidates can choose മലയാളം
പോലീസ് വകുപ്പില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി) തസ്തികയിലേക്ക് നവംബര്‍ 19 ന് പി എസ് നടത്തുന്ന വിവരണാത്മക എഴുത്ത് പരീക്ഷ പ്രാദേശിക ഭാഷയിലും എഴുതാമെന്ന് കമ്മീഷന്‍ അറിയിച്ചു. പരീക്ഷയുടെ പാര്‍ട്ട് ഒന്നിലെ പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്, ജനറല്‍ സയന്‍സ്, കോണ്‍സ്റിറ്റ്യൂഷന്‍ തുടങ്ങിയവ ഇംഗ്ളീഷ് മാധ്യമത്തില്‍ എഴുതണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും ഇവ ഇംഗ്ളീഷിലോ, മലയാളം, കന്നഡ, തമിഴ് ഭാഷകളിലൊന്നിലോ എഴുതാവുന്നതാണ്. എന്നാല്‍ പ്രസ്തുത പാര്‍ട്ട് പൂര്‍ണ്ണമായും ഒരു ഭാഷയില്‍ മാത്രമേ എഴുതാന്‍ പാടുളളൂ. പാര്‍ട്ട് രണ്ട് ഇംഗ്ളീഷിലും പാര്‍ട്ട് മൂന്ന് പ്രാദേശിക ഭാഷകളിലൊന്നിലും (മലയാളം, തമിഴ്, കന്നഡ) മാത്രമേ എഴുതാവൂ.
Subscribe to:
Post Comments (Atom)
No comments:
Post a Comment