തിരുവനന്തപുരം: സേവനാവകാശ കരട്ബില്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം മുഴുവന്‍ ജനങ്ങളുടെയും അവകാശമാക്കി മാറ്റാനാണ് സേവനാവകാശ നിയമം പാസാക്കുന്നത്. ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയശേഷം മാത്രമേ നിയമം പാസ്സാക്കാന്‍ പാടുള്ളൂവെന്ന് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.
പൊതുഭരണവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കഴിഞ്ഞയാഴ്ച ബില്‍ നിയമവകുപ്പിന്റെ പരിഗണനയ്‌ക്കെത്തിയിരുന്നു. നിയമവകുപ്പ് ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധനമന്ത്രി കെ.എം. മാണി അധ്യക്ഷനായി ഉപസമിതി നേരത്തെ സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ പരിഗണയ്ക്കാണ് ഇപ്പോള്‍ കരട്ബില്‍ വിട്ടിട്ടുള്ളത്. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്ബ് എന്നിവര്‍ ഉപസമിതി അംഗങ്ങളാണ്.

No comments:
Post a Comment