Posted on: 10 May 2012
പഞ്ചായത്തുകളുടെ ജോലിഭാരം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുമായി ഉദ്യോഗസ്ഥ വിന്യാസത്തില്‍ കാതലായ മാറ്റം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശചെയ്തു. ഗ്രാമപ്പഞ്ചായത്തുകളില്‍ ജനസംഖ്യാനുപാതികമായി ജീവനക്കാരുടെ എണ്ണം പുനര്‍നിര്‍ണയിക്കണമെന്നാണ് പ്രധാന നിര്‍ദേശം.
ഇതുപ്രകാരം 10,846 നിയമനങ്ങള്‍ നടത്തണം. 978 പഞ്ചായത്തുകളിലും പുതുതായി അസിസ്റ്റന്റ് സെക്രട്ടറി, റിക്കാര്‍ഡ്-കം-സ്റ്റോര്‍ കീപ്പര്‍/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്-കം- ഡാറ്റാ എന്‍ട്രി ഓഫീസര്‍, റവന്യു ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികകള്‍ വേണമെന്നാണ് ശുപാര്‍ശ. 14 പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഒരു പഞ്ചായത്ത് ജോയന്റ് ഡയറക്ടര്‍ എന്നീ പുതിയ തസ്തികകളും ശുപാര്‍ശ ചെയ്യപ്പെടുന്നു.
അതോടൊപ്പം പുതുതായി 3107 എല്‍.ഡി ക്ലര്‍ക്ക്, 3217 യു.ഡി ക്ലര്‍ക്ക്, 578 പ്യൂണ്‍ എന്നിവ അനിവാര്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതില്‍ ജനസംഖ്യാനുപാതികമായി ഗ്രാമപ്പഞ്ചായത്തുകളിലെ ജീവനക്കാരുടെ എണ്ണം പുനര്‍നിര്‍ണയിച്ച് മൂന്ന് വാര്‍ഡുകള്‍ക്ക് ഒരു എല്‍.ഡി ക്ലര്‍ക്ക് എന്ന ക്രമത്തില്‍ എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് അഞ്ച് എല്‍.ഡി ക്ലര്‍ക്ക് തസ്തികകള്‍ അനുവദിക്കാനും ഇതിലൊരെണ്ണം കാഷ്യര്‍ തസ്തികയായി ഉയര്‍ത്താനും നിര്‍ദേശമുണ്ട്. എല്‍.ഡി ക്ലര്‍ക്ക് തസ്തികകള്‍ക്ക് ആനുപാതികമായി യു.ഡി ക്ലര്‍ക്ക് തസ്തിക സൃഷ്ടിക്കാനും ശുപാര്‍ശയുണ്ട്. ഇതില്‍ ഒരു എല്‍.ഡി ക്ലര്‍ക്ക് തസ്തിക തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തിനായി മാറ്റിവെക്കണം.
നിലവില്‍ 374 പഞ്ചായത്തുകളില്‍ മാത്രമാണിപ്പോള്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തികയുള്ളത്. അതിനാല്‍ ബാക്കിയുള്ള 603 പഞ്ചായത്തുകളിലും ഹെഡ്ക്ലര്‍ക്ക് തസ്തിക ജൂനിയര്‍ സൂപ്രണ്ട് തസ്തികയായി ഉയര്‍ത്തണം. കണക്കുകള്‍ യഥാവിധി എഴുതി സൂക്ഷിക്കുന്നതിനുള്ള ഇപ്പോഴത്തെ അക്കൗണ്ടന്റ് തസ്തിക താത്കാലികമായതിനാല്‍ ഇവ സ്ഥിരം തസ്തികയാക്കി ഹെഡ് അക്കൗണ്ടന്റ് എന്ന് പുനര്‍നാമകരണം ചെയ്യണം- റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണച്ചുമതല കൂടി സെക്രട്ടറിയെ ഏല്‍പ്പിച്ചതിനാല്‍ ജോലിഭാരം കൂടിയ സാഹചര്യത്തിലും സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായി ജൂനിയര്‍ സൂപ്രണ്ടിന്റെ ശമ്പള നിരക്കില്‍ എല്ലാ പഞ്ചായത്തുകളിലും ഒരു അസിസ്റ്റന്റ് സെക്രട്ടറിയുടെ തസ്തിക ഉണ്ടാക്കണമെന്നും സമിതി പറയുന്നു.
നികുതികള്‍/ഫീസുകള്‍ തുടങ്ങിയവ യഥാസമയം പിരിച്ചെടുക്കുന്നതിനും തനത് വരുമാനം വര്‍ധിപ്പിക്കുന്നതിനും അനധികൃത നിര്‍മാണങ്ങള്‍ തടയുന്നതിനും ജപ്തി, പ്രോസിക്യൂഷന്‍ തുടങ്ങിയവ യഥാസമയം ചെയ്യുന്നതിനുമാണ് റവന്യു ഇന്‍സ്‌പെക്ടര്‍ തസ്തിക. എല്ലാ പഞ്ചായത്തുകളിലും എല്‍.ഡി ക്ലര്‍ക്ക് ശമ്പളനിരക്കില്‍ റിക്കാര്‍ഡ്-കം-സ്റ്റോര്‍ കീപ്പര്‍ തസ്തികയും അനുവദിക്കണം. മാലിന്യ സംസ്‌കരണം പ്രശ്‌നമായ സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തിക ഉറപ്പുവരുത്തണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ പദവിയില്‍ ജില്ലാ പെര്‍ഫോമന്‍സ് ഓഡിറ്റര്‍ തസ്തികയും സംസ്ഥാനതലത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ജോയന്റ് ഡയറക്ടര്‍ തസ്തികയും സൃഷ്ടിക്കണം. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പഞ്ചായത്ത് ഫണ്ടില്‍നിന്ന് നല്‍കുന്ന രീതി ഒഴിവാക്കി ഇതിനുള്ള തുക ജനറല്‍ പര്‍പ്പസ് ഫണ്ടില്‍നിന്ന് കുറവുചെയ്ത് ട്രഷറിയില്‍ നിലനിര്‍ത്തി ശമ്പളവും മറ്റും ട്രഷറി വഴി നല്‍കാനുള്ള നടപടിക്കും ശുപാര്‍ശയുണ്ട്.
No comments:
Post a Comment